headerlogo
local

കുട്ടി ഡ്രൈവർമാർക്ക് പൂട്ടിടാൻ മഫ്തിയിലും പോലീസ്

പൂനൂരിൽ സ്കൂൾ കുട്ടികൾ ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു

 കുട്ടി ഡ്രൈവർമാർക്ക് പൂട്ടിടാൻ മഫ്തിയിലും പോലീസ്
avatar image

NDR news

29 Oct 2026 05:03 PM

പൂനൂർ: ലൈസൻസില്ലാതെ കൗമാരക്കാർ വാഹനം ഓടിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കി ബാലുശ്ശേരി പോലീസ്.

.        പൂനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മഫ്തിയിലെത്തിയ പോലീസ് സംഘം വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന 25-ഓളം ബൈക്കുകളും, സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ സ്കൂൾ വിടാൻ ബെല്ലടിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

.        മഫ്തിയിലെത്തിയ പോലീസ് സംഘം വണ്ടികൾ പാർക്ക് ചെയ്തിരുന്ന ഭാഗങ്ങളിൽ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സ്കൂൾ വിട്ടിറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു'. പരിഭ്രാന്തരായ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

NDR news
29 Oct 2026 05:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents