നാളികേര കർഷക നാളികേര കർഷക സമിതി ജില്ലാ സംഗമം
നാളീകേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സംഗമം കീഴരിയുർ നമ്മുടെ സഹജീവനം ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു
കീഴരിയൂർ :
കൃഷിയില്‍ കേരളത്തിന്റെ നേതൃത്വം പുനസ്ഥാപിക്കണമെന്നും നാളീകേര കൃഷിയിലും ഉല്‍ഷാദനത്തിലും നമുക്കുണ്ടായിരുന്ന പഴയ പ്രതാപം പുനസ്ഥാപിക്കാൻ ഗവണ്മെന്റ് പ്രതിജഞാബദ്ധരാ വണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് പ്രസ്താവിച്ചു . നാളീകേര കര്‍ഷക സമിതി കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സംഗമം കീഴരിയുർ നമ്മുടെ സഹജീവനം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകുയായിരുന്നു അദ്ദേഹം.
. സംഗമത്തില്‍ നാളീകേര കര്‍ഷക സമിതി ദേശീയ ജനറല്‍ സെക്രട്ടറി കെ എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു . മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം ദാമോദരന്‍ മുഖ്യാതിഥി ആയി .
. നാളികേര കര്‍ഷക സമിതി ദേശീയ രക്ഷാധികാരിയായിരുന്ന മുൻ എം എല്‍ എ അഡ്വക്കേറ്റ് എം കെ പ്രേംനാഥ് അനുസ്മരണം നാളികേര കര്‍ഷക സമിതി ദേശിയ പ്രസിഡണ്ട് ഇളമന ഹരിദാസ് നടത്തി അംഗങ്ങളുടെ വീട്ടില്‍ ഒരു കുറ്റ്യാടി തെങ്ങിന്‍ തൈ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുഷ് അസിസ് സ്റ്റൻഡ് ഡയറക്ടര്‍ ഡോണ കരിപ്പാളി ഉദ്ഘാടനം ചെയ്തു . സംഗമത്തില്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻഡിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിഷാഗ ഇല്ലത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പെഴ്സൺ സവിത വി.പി, എം സുരേഷ് മാസ്റര്‍, ടി കെ വിജയന്‍, കെ പി പ്രകാശന്‍ മാസ്റ്റര്‍, അന്‍വര്‍ കൊയിലാണ്ടി, നെല്ലാടി ശിവാനദന്‍, വടകര വിജയന്‍, വി കെ സുജീര്‍ ഖാൻ (വയനാട്), എ കെ കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ശ്രീജ കൊളോര്‍ക്കണ്ടി, കെ ടി പത്മനാഭന്‍, കല്ലാരി അമ്മദ്, മോളി ഒ കെ, കെ കെ ദാസന്‍, ഹബീബ .പി, നാളീകേര കര്‍ഷകസമിതി ജില്ലാ സെക്രട്ടറി കൊല്ലംകണ്ടി വിജയന്‍, പ്രസിഡണ്ട് കീഴലത്ത് കുഞ്ഞിരാമര്‍ എന്നിവര്‍ പ്രസംഗിച്ചു .
. സംസ്ഥാന ഗവണ്മെൻറ് കേരകേസരി അവാര്‍ഡ് ലഭിച്ച ഒ കെ സേവ്യര്‍ മികച്ച സമ്മിശ്ര കര്‍ഷക വനിത ശ്രീജ കെ കെ, മികച്ച നാളീകേര കര്‍ഷക കല്ലാരി അമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു . എൻ വി ബാബുരാജ് സ്വാഗതവും അശോകന്‍ കിഴക്കയില്‍ നന്ദിയും പറഞ്ഞു . കര്‍ഷകര്‍ക്ക് ഗുണമേന്മയുളള നാളീകേര തൈകള്‍ ലദ്യമാക്കണം തൈകളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും ഗുണനിലവാരം ഉറഷുവരുത്തണമെന്നും കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളിലൂടെ വിതരണം ചെയ്യുന്ന തൈകള്‍ ഗുണമേന്‍മ ഉറപ്പാക്കാന്‍ ഗുണപരിശോധന അനിവാര്യമാണെന്നും നാളി കേര കര്‍ഷക സമിതി ജില്ലാ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.

