കേരള വ്യാപാരി വ്യവസായി എകോപന സമിതി ഉള്ളിയേരി യൂണിറ്റ് കുടുംബസംഗമം നടത്തി.
ഉള്ളിയേരി കമ്മ്യൂണിറ്റികളിൽ ചേർന്ന് കുടുംബസംഗമവും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി നാസർ ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: യു പി ഐ ഇടപാടുകൾക്ക് ഫീസ് ചുമത്താനുഉള്ള കേന്ദ്രസർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
. ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന് കുടുംബ സംഗമവും, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ സമ്മാനവിതരണവും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി നാസർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി രാജൻ കാന്തപുരം മണ്ഡലം പ്രസിഡണ്ട് സുരേഷ് ബാബു, വി കെ കാദർ ,കെ പി സുരേന്ദ്രനാഥ് ,കെ എം ബാബു, റീന ചൈതന്യ , വാർഡ് മെമ്പർമാരായ അജീഷ് ,അഞ്ചു കൃഷ്ണൻ, റഹ്മത്ത് എക്കാലയുള്ളതിൽ എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി വിഎസ് സുമേഷ് സ്വാഗതവും ട്രഷറർ ടി പി മജീദ് നന്ദിയും പറഞ്ഞു.തുടർന്ന് വ്യാപാരികളുടെയും,കുടുംബാംഗങ്ങളുടെയും കലാപരിപാടികളും,ഗാനമേളയും അരങ്ങേറി.

