കൊയിലാണ്ടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കൊയിലാണ്ടി മുനിസിപ്പാലിറ്റി പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (03/11/26) അവധി
കോഴിക്കോട്:കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഇന്ന് (03.11.2026, ചൊവ്വാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അവ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

