headerlogo
local

സ്വരലയ മ്യൂസിക് കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു

കൂട്ടാലിടയിൽ നടന്ന മത്സരം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.

 സ്വരലയ മ്യൂസിക് കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു
avatar image

NDR news

03 Nov 2026 05:00 PM

കൂട്ടാലിട: സ്വരലയ മ്യൂസിക്, കൂട്ടാലിട യുടെ നേതൃത്വത്തിൽ കരോക്കെ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. കൂട്ടാലിട ഡിഫെൻസ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങ് ,കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുചേതടീച്ചർ അധ്യക്ഷത വഹിച്ചു.വിനോദ് കുമാർ അസിസ്റ്റന്റ് എഞ്ചിനീയർ കെ എസ് ഇ ബി മുഖ്യാതിഥിയായിരുന്നു.

.   ഡിഫെൻസ് സെക്രട്ടറി ദിനകരൻ കക്കോട്ട്, സ്വരലയ പ്രോഗ്രാം കൺവീനർ അനീഷ് കിഴക്കമ്പത്ത്‌, എന്നിവർ ആശംസകൾ നേർന്നു. സ്വരലയ പ്രസിഡണ്ട്‌ ഉണ്ണികൃഷ്ണൻ കൂട്ടാലിട സ്വാഗതവും സ്വരലയ സെക്രട്ടറി സന്തോഷ്‌ കൂട്ടാലിട നന്ദിയും പറഞ്ഞു. 65 പേർ മത്സരത്തിൽ പങ്കെടുത്തു.വിജയികളായവർക്ക് സമ്മാനദാനവും നടത്തി.

NDR news
03 Nov 2026 05:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents