headerlogo
local

ഒപി ടിക്കറ്റ് ചാർജ് വർദ്ധനവിനെതിരെ പ്രതിഷേധസായാഹ്‌നം

പേരാമ്പ്ര ഗവ: താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് വർദ്ധനവിനെതിരെ എ ഐ വൈ എഫ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

 ഒപി ടിക്കറ്റ് ചാർജ് വർദ്ധനവിനെതിരെ  പ്രതിഷേധസായാഹ്‌നം
avatar image

NDR news

04 Nov 2026 10:27 AM

പേരാമ്പ്ര : താലൂക്ക് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ചാർജ് അന്യായമായി വർദ്ധിപ്പിച്ച താലൂക്ക് ആശുപത്രിയുടെ നിലപാടിനെതിരെ എ ഐ വൈ എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു . പ്രതിഷേധ പരിപാടി എ.ഐ വൈ എഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം ജിജോയ് ആവള ഉദ്ഘാടനം ചെയ്തു .

.   നിത്യേന നൂറുകണക്കിന് പാവപ്പെട്ട രോഗികൾ എത്തുന്ന താലൂക്ക് ആശുപത്രിയിൽ യാതൊരു മുന്നറിയിപ്പു മില്ലാതെയാണ് ഒ പി ടിക്കറ്റ് ചാർജ് 10 രൂപയിലേക്ക് ഉയർത്തിയത് .ആശുപത്രിയിൽ ആവശ്യമായ സൗകര്യം ഒരുക്കാതെയാണ് അന്യായമായി ചാർജ് വർദ്ധിപ്പി ച്ചിരിക്കുന്നത്. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലെന്നും ക്വാഷാലിറ്റിയോട് ചേർന്നുള്ള നിരീക്ഷണമുറി വൃത്തിഹീനമായി കിടക്കുകയാണെന്നും എ ഐ വൈ എഫ് ആരോപിച്ചു .

.   പ്രതിഷേധ പരിപാടിയിൽ പേരാമ്പ്ര മണ്ഡലംപ്രസിഡണ്ട് രാജു പി.കെ അദ്ധ്യക്ഷത വഹിച്ചു . രമ്യ അമ്പാളി ,രഞ്ജിത്ത് എ.കെ ,പ്രമോദ് പി . പി ,വിനോദ് എരവട്ടൂർ , അശോകൻ മഹാറാണി, സീമ എം കെ  തുടങ്ങിയവർ സംസാരിച്ചു.

NDR news
04 Nov 2026 10:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents