headerlogo
local

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് നേരെ ആക്രമണം

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് നേരെ കൂട്ടമായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്, രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

 കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകൾക്ക് നേരെ ആക്രമണം
avatar image

NDR news

04 Nov 2026 07:58 AM

കോഴിക്കോട്: കടലിൽ ഇറങ്ങുന്നത് തടഞ്ഞതിനെ ച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോഴിക്കോട് ബീച്ചിലെ ലൈഫ് ഗാർഡുകൾക്ക് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ലൈഫ് ഗാർഡുകളെ കൂട്ടമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

.      ആക്രമണത്തിൽ ലൈഫ് ഗാർഡുമാരായ ആഷിൽ, ഹർഷദ്, മനോജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ ആഷിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.     കർണാടക സ്വദേശികളാണ് ആക്രമണം നടത്തിയതെന്നാണ് ലൈഫ് ഗാർഡുകൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

.     കടലിൽ ഇറങ്ങുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

NDR news
04 Nov 2026 07:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents