headerlogo
local

നടുവണ്ണൂർ ടൗണിൽ ഗതാഗത നിയന്ത്രണങ്ങളുമായി പഞ്ചായത്ത് ഭരണസമിതി

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരുളിയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ഭരണസമിതി നടുവണ്ണൂർ ടൗണിലെ ഗതാഗത പരിഷ്കാരങ്ങൾക്ക് രൂപം നൽകി

 നടുവണ്ണൂർ ടൗണിൽ ഗതാഗത നിയന്ത്രണങ്ങളുമായി പഞ്ചായത്ത് ഭരണസമിതി
avatar image

NDR news

05 Nov 2026 10:14 AM

നടുവണ്ണൂർ: നടുവണ്ണൂർ ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പരിഷ്കാരങ്ങളുമായി പഞ്ചായത്ത് ഭരണസമിതി . വെള്ളോട്ടങ്ങാടി മുതൽ ആഞ്ഞോളിമുക്ക് വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾക്കുള്ള പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തി തീരുമാനമായി .         

.      ഓട്ടോറിക്ഷകൾ ടൗണിൽ നിശ്ചിത കേന്ദ്രങ്ങൾ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. ബസ് സ്റ്റാൻഡിന് ഇടതുവശത്ത് ഷോപ്പിംഗ് കോംപ്ലക്സ് പ്രവേശന കവാടം മുതൽ സപ്ലൈകോ ഔട്ലെറ്റ് വരെയും വാകയാട് റോഡ് ജംഗ്ഷൻ മുതൽ മാർക്കറ്റ് റോഡിന് എതിർവശം വരെയും കെയ്റാൻ ആൻഡ് ക്യൂയർ ആശുപത്രി, എയ്സ് ആശുപത്രി എന്നിവയുടെ മുൻവശം എന്നിവ എന്നിവിടങ്ങളിലാണ് ഓട്ടോ റിക്ഷകൾക്കുള്ള പാർക്കിംഗ് സൗകര്യങ്ങൾ . ഓരോ സ്റ്റാൻഡിലും പരമാവധി പത്ത് ഓട്ടോകൾക്ക് മാത്രമേ പാർക്കിംഗ് അനുവദിക്കു . അധികമുള്ള ഓട്ടോറിക്ഷകൾ എടവനപ്പുറത്ത് താഴെ റോഡിൽ പാർക്ക് ചെയ്യേണ്ടതാണ് .

        എടവനപ്പുറത്ത് താഴെ റോഡിൽ ഇരുചക്ര വാഹനങ്ങൾ  പാർക്ക് ചെയ്യാൻ പാടില്ല. ഇരുചക്ര വാനങ്ങൾക്ക് ബാങ്ക് വളപ്പിന് സമീപം പെയ്ഡ് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തും .

.    കൂട്ടാലിട , കാവുന്തറ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ടാക്സി ജീപ്പുകൾക്കും കാറുകൾക്കും പഞ്ചമി ഫാൻസി മുതൽ നടുവണ്ണൂർ ബാങ്ക് വരെ ഉള്ള ഭാഗത്ത് പ്രത്യേക പാർക്കിംഗ് സ്ഥലം അടയാളപ്പെടുത്തുന്നതാണ്. ഈ ഭാഗത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

       ഗുഡ്സ് പിക്കപ്പ് വാഹനങ്ങൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് മുതൽ ജനത ഹോട്ടലിന് എതിർവശം വരെയും നരസിംഹ ക്ഷേത്ര കവാടം മുതൽ പൊന്നാത്ത് ഹോട്ടൽ വരെയും പാർക്കിംഗ് അനുവദിക്കും .

.    കാവുന്തറ ജംഗ്ഷൻ മുതൽ ജനത റോഡ് വരെയുള്ള സംസ്ഥാന പാതയുടെ പടിഞ്ഞാറ് ഭാഗത്തും വാകയാട് റോഡിലും വാഹനപാർക്കിംഗ് പൂർണമായി നിരോധിക്കും. ഹയർസെക്കൻഡറി സ്കൂളിന് മുൻവശം റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിക്കും . നവംബർ പത്തിന് പുതിയ ഗതാഗത ക്രമീകരണങ്ങളുടെ ട്രയൽ നടത്താനും തീരുമാനിച്ചു .

    ഗതാഗത പരിഷ്കാരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി സുജ, സ്ഥിരം സമിതി അധ്യക്ഷരായ ,കൃഷ്ണദാസ് ചീടത്തിൽ, ജസീറ മാവോളി , പഞ്ചായത്ത് അംഗങ്ങളായ എ പി ഷാജി, മുഹമ്മദലി ചാത്തോത്ത്, ഹമീദ് നാട്ടിപ്പാ റോൽ പഞ്ചായത്ത് സെക്രട്ടറി എൻ സൂര്യജിത്ത് എന്നിവർ പ്രസംഗിച്ചു

NDR news
05 Nov 2026 10:14 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents