വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് തുറന്നു
വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനം സ്വാഗതസംഘം ഓഫീസ് പേരാമ്പ്രയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം സജ്ജീകരിച്ച ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് ഉദ്ഘാടനം ചെയ്തു.
. സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ:കെ.കെ. ഹനീഫ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നവംബര്‍ 21, 22 തീയതികളിലാണ് പേരാമ്പ്രയില്‍ ജില്ലാ സമ്മേളനം നടക്കുന്നത്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രജീഷ് കുമാർ, നാസിദ, ബാബു കൊമ്മിണിയോട്ട്, സജിന, അനിരുദ്ധൻ, എ.എം. കുഞ്ഞിരാമൻ, എ.പി. ശ്രീജ, രാമചന്ദ്രൻ ഗുഡ് വിൽ, മുഹമ്മദ്. നിർമ്മല സജീവ്, മാക്കൂൽ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ബി.എം. മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് സത്യൻ സ്നേഹ നന്ദി പറഞ്ഞു.

