ഇന്ന് മൂന്നുമണി മുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം
ഇന്ന് വൈകിട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന മഹാറാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
കോഴിക്കോട്: ഇന്ന് വൈകിട്ട് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തുന്ന മഹാ റാലിയോടനുന്ധിച്ച് കോഴിക്കോട് നഗരത്തിൽ വൈകുന്നേരം മൂന്നു മണി മുതൽ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
. റാലിയിൽ പങ്കെടുക്കുന്നതിനുവേണ്ടി എലത്തൂര്‍ - പാവങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൃസ്ത്യന്‍ കോളേജ് ജംഗ്ഷനു സമീപം ആളെ ഇറക്കി ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.
. കാരപ്പറമ്പ – കുന്ദമംഗലം - മലാപ്പറമ്പ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലം ജംഗ്ഷന്‍ - സരോവരം ജംഗ്ഷന്‍ വഴി അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.
. മെഡിക്കല്‍ കോളേജ് - തൊണ്ടയാട് - ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ അരയിടത്തു പാലം അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന്‍ - അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.
. രാമനാട്ടുകര - ഫറോക്ക് - ബേപ്പൂര്‍ - മീഞ്ചന്ത – മാങ്കാവ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പുതിയറ – അരയടത്തുപാലം - അണ്ടര്‍ പാസ് വഴി സരോവരം ജംഗ്ഷന്‍ - അശോക പുരം ജംഗ്ഷനില്‍ ആളെ ഇറക്കി ഗാന്ധി റോഡ് വഴി സൌത്ത് ബീച്ച് / കോതി ബീച്ച് ഭാഗത്തു പാര്‍ക്ക് ചെയ്യേണ്ടതാണ്.
. ബീച്ച് റോഡിനു ഇരു വശത്തും യാതൊരു വിധ പാർക്കിംഗും അനുവദിക്കുന്നതല്ല..വാഹനങ്ങൾ നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. റാലിയുമായി ബന്ധപ്പെട്ട് വൈകിട്ട് 4.00 മണി മുതല്‍ മാനാഞ്ചിറ - സി എച്ച് ഫ്ലൈ ഓവര്‍ വഴി ബീച്ചിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.എയര്‍ പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, മറ്റ് അത്യാവശ്യ യാത്രകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് ക്രമീകരിക്കേണ്ടതാണ്

