സി എം കിഡ്സ് എൽ പി തല ഗണിതാധ്യാപക ശില്പശാല നടത്തി
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സി എം കിഡ്സ് എൽ പി തല ഗണിതാധ്യാപക ശില്പശാല നടത്തി
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ സി എം കിഡ്സ് എൽപി തല ഗണിതാധ്യാപക ശില്പശാല കാവുന്തറ ഗവഃവെൽഫെയർ എൽ.പി സ്കൂളിൽ വച്ച് നടന്നു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സുജ പി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപഴ്സൺ ശ്രീമതി സാജിറ അനസ് അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡണ്ട് മുഹ്‌സിന , രജീഷ്‌മാസ്റ്റർ ,ഇസ്മയിൽ പെരുവീട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റേറ്റ് റിസോഴ്സ് പഴ്സൺ തങ്കമണി ടീച്ചറുടെ ക്ലാസ്സ് അധ്യാപകർക്ക് വളരെ ഉപകാരപ്രദമായി.പി ഇ സി കൺവീനർഅനിതകുമാരി സ്വാഗതവും ശാഹിദ ടീച്ചർ നന്ദിയും പറഞ്ഞു

