headerlogo
local

നടപ്പാതയിലെ തകർന്ന സ്ലാബുകൾ നാട്ടുകാർ നന്നാക്കി

ഉള്ളിയേരി ടൗണിൽ നടപ്പാതയിലെ തകർന്ന സ്ലാബ് അധികൃതരെ കാത്തു നിൽക്കാതെ നന്നാക്കിയ നാട്ടുകാർ മാതൃകയായി

 നടപ്പാതയിലെ തകർന്ന സ്ലാബുകൾ നാട്ടുകാർ നന്നാക്കി
avatar image

NDR news

08 Nov 2026 08:57 AM

ഉള്ളിയേരി : സംസ്ഥാനപാതയിൽ ഉള്ളിയേരി ടൗണിൽ മീര മെഡിക്കൽസിന് സമീപം കാൽനടയാത്രക്കാർക്ക് ഭീഷണിയായി നടപ്പാതയിലെ പൊട്ടിയ സ്ലാബ് നാട്ടുകാർ ചേർന്ന് പുനഃസ്ഥാപിച്ചു. അധികൃതരുടെ ഇടപെടലിനായി കാത്തുനിൽക്കാതെ മുന്നിട്ടിറങ്ങിയ നാട്ടുകാരുടെ പ്രവർത്തനം ശ്രദ്ധേയമായി.

.     നടപ്പാതയിലെ സ്ലാബ് തകർന്നതിനെത്തുടർന്ന് അടിയിലുള്ള ഓവുചാൽ തുറന്നുകിടന്നത് കുട്ടികൾക്കും വയോധികർക്കും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് അപകടഭീഷണിയായിരുന്നു. 

       സിറാജ് ഉള്ളിയേരി, ഷിബു കുമാർ ഉള്ളിയേരി 19, സദാനന്ദൻ കക്കഞ്ചേരി എന്നിവരും മൂന്ന് അതിഥിത്തൊഴിലാളികളും ചേർന്നാണ് സ്ലാബ് സ്ഥാപിച്ച് അപകടഭീഷണി ഒഴിവാക്കിയത്.പൊതുസുരക്ഷയെ മുൻനിർത്തി ഉത്തരവാദിത്തത്തോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച ഇവരുടെ മാതൃകാപരമായ ഇടപെടൽ അഭിനന്ദനാർഹമാണ്.

NDR news
08 Nov 2026 08:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents