മെക് 7 അത്തോളിയുടെ രണ്ടാം വാർഷികം ആഘോഷിച്ചു
അത്തോളി ഗവ. ജിവിഎച്ച്എസ്എസിൽ നടന്ന പരിപാടി ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു.
അത്തോളി: മെക് -7. അത്തോളിയുടെ ജില്ലാ നേതൃത്വയൂനിറ്റ് സന്ദർശനവും രണ്ടാം വാർഷികവും സമുചിതമായി ആഘോഷിച്ചു.അത്തോളി ഗവ: ജി വി എച്ച്.എസ്സ്എസ്സിൽ പ്രഭാത വ്യായാമം കഴിഞ്ഞ ഉടൻ ഇന്ന് (ഞായർ)രാവിലെ 6.30 ന് നടന്ന ചടങ്ങ്മുതിർന്ന മെക് 7 അംഗം ശാരദ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ചെയർമാൻബാബു അഥീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി. മെക് 7 ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ മുൻഷിറ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
. മേഖലകോ ഓർഡിനേറ്റർ റെയ്നസൈനുദ്ദീൻ, ബുഷ്റടീച്ചർ,അസി.മേഖലകോ-ഓർഡിനേറ്റർ ഷാഹിദഗഫൂർ,ഏരിയകോ-ഓർഡിനേറ്റർ മാരായആരിഫ്എം.കെസലീന സലീം .യൂനിറ്റ് കോ-ഓർഡിനേറ്റർമാരായസി.ടി റജി,ജലജ ആർ കെ.എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.യൂനിറ്റ് കൺവീനർ ബഷീർ.കെ.വിസ്വാഗതവുംഏരിയഅസി. കോർഡിനേറ്റർ ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു

