പുത്തഞ്ചേരി യുദ്ധസ്മാരകത്തിൽ ധീരസ്മരണകൾ പുതുക്കി സ്കൗട്ട് – ഗൈഡ് വാരാഘോഷം
ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് ആഘോഷത്തിന്റെ ഭാഗമായി സ്കൗട്ട് റേഞ്ചർ വിദ്യാർത്ഥികൾ ധീര സൈനികരുടെ സ്മരണയ്ക്കായി പുഷ്പാർച്ചന നടർത്തി.
നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് റേഞ്ചർ ടീം സ്കൗട്ട് – ഗൈഡ് വാരാഘോഷത്തിന്റെ ഭാഗമായി പുത്തഞ്ചേരി വാർ മെമ്മോറിയൽ സന്ദർശിച്ചു. ദേശീയ പതാക ഉയർത്തൽ, ധീരസൈനികരുടെ സ്മരണയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കൽ, ദേശഭക്തിഗാന സദസ്സ്, ഡിസ്പ്ലേ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.
. ആർമിഡ് കോർപ്സിലെ ലാൻസ് ഡഫദാർ രജീഷ് കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ എം. സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റേഞ്ചർ ലീഡർ പ്രവിഷ ടി. കെ. സ്വാഗതവും റേഞ്ചർ മേറ്റ് അനുനന്ദ നന്ദിയും പറഞ്ഞു.
. രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ജീവൻ സമർപ്പിച്ച ധീരജവാന്മാരുടെ ത്യാഗസ്മരണകൾ പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനും കുട്ടികളിൽ ദേശസ്നേഹവും ദേശീയബോധവും വളർത്തുന്നതിനും സന്ദർശനം സഹായകമായി.

