രാജ്യം നേരിടുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ: ഇ പി ദാമോദരൻ
നടുവണ്ണൂരിൽ നടത്തിയ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ അനുസ്‌മരണം ആർ.ജെ .ഡി . സംസ്ഥാനകമ്മറ്റി അംഗം ഇ.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: നമ്മുടെ രാജ്യം അതി ഭീതിജനകമായ ഒരു സാഹചര്യത്തെ നേരുകയാണെന്നും, ജനാധിപത്യവും, ഭരണഘടനാമൂല്യങ്ങളും,മതേതരത്വവും, ന്യൂനപക്ഷ സംരക്ഷണതത്ത്വസംഹിതയും, തമസ്കരിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത് എന്നും ഇനിയെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട് എന്നും ആർ.ജെ.ഡി സംസ്ഥന കമ്മറ്റി അംഗം ഇ പി ഭാമോദരൻ ചൂണ്ടികാട്ടി.
. അറിയപ്പെടുന്ന സോഷ്യലിസ്റ്റും, മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡൻ്റും, ആർ.ജെ.ഡി മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ അനുസ്‌മരണം നടുവണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
. ആർ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡൻ്റ് ദിനേശേൻ പനങ്ങാട്, അധ്യക്ഷത വഹിച്ച യോഗത്തിൽ പാലിയേറ്റീവ് സേവന രംഗത്ത് പ്രവർത്തിക്കുന്ന ശ്രീമതി ജീജ എൻ. കെ,തൊഴിലാളി പ്രസ്ഥാന രംഗത്ത് 40-വർഷം പ്രവർത്തിച്ച ആശോകൻ പുതുക്കുടി എന്നിവരെ കാത്തിക്കാവിൻ്റെ പേരിലുള്ള പുരസ്‌കാരം നൽകി ആദരിച്ചു. ജന്തർ മന്ദിർ സമരത്തിൽ ഡൽഹിയിൽ പങ്കെടുത്ത പ്രജിലഷ് മംഗലശ്ശേരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിൽ കാഞ്ഞിക്കാവ് സ്‌മാരക സമിതി പ്രസിഡൻ്റ് എടുത്ത് ശ്രീധരൻ, എൻ. നാരായണൻ കിടാവ്, സന്തോഷ് കുറുമ്പൊയിൽ, വി.കെ. വസന്തകുമാർ, അശോകൻ പുതുക്കൂടി ,ഇ. സുരേന്ദ്രൻ , ഉള്ളിയേരി ദിവാകരൻ, ഷിജാസ് എരമംഗലം, എൻ സക്കറിയ, സനിത എന്നിവർ സംസാരിച്ചു.

