headerlogo
local

ബാലുശ്ശേരി തലയാട് ബൈക്ക് അപകടം രണ്ടുപേർ മരിച്ചു

തലയടിനടുത്ത് മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് രണ്ടു പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തത്.

 ബാലുശ്ശേരി തലയാട് ബൈക്ക് അപകടം രണ്ടുപേർ മരിച്ചു
avatar image

NDR news

09 Nov 2026 02:08 PM

ബാലുശ്ശേരി: എസ്റ്റേറ്റ് മുക്ക് - കക്കയം റോഡില്‍ താഴെ തലയാടിനും പടിക്കല്‍വയലിനും ഇടയിലുണ്ടായ ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 

             ഉണ്ണികുളം കരുവാറ്റക്കുന്നുമ്മല്‍ ഷിജുവിന്റെയും സിന്ധുവിന്റെയും മകന്‍ അജയ് (18), പേരാമ്പ്ര മുതുകാട് സ്വദേശി ചെങ്കോട്ടു കൊല്ലി റീനയുടെ മകന്‍ ശ്രീരാഗ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.  ഇവരോടൊപ്പം ബൈക്കിലുണ്ടായിരുന്ന ഉണ്ണികുളം എകരൂല്‍ കരുവാറ്റക്കുന്നുമ്മല്‍ ആനന്ദിനാണ് (19) ഗുരുതരമായി പരിക്കേറ്റത്. ഇയാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

               ഞായറാഴ്ച രാത്രി 8 .45 ഓടെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

                ഇവര്‍ തലയാട് ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൂവരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

NDR news
09 Nov 2026 02:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents