headerlogo
local

കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.

പുറക്കാട് സൗത്ത് എൽ പി സ്കൂളിൽ വച്ച് നടന്ന ക്ലാസ്സ് കൊയിലാണ്ടി വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. ജീജ മോഹനൻ ഉദ്ഘാടനം ചെയ്തു

 കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി.
avatar image

NDR news

10 Nov 2026 10:08 AM

പുറക്കാട്: പുറക്കാട് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.നവംബർ ഏഴിന് പുറക്കാട് സൗത്ത് എൽ.പി.സ്കൂളിൽ വെച്ച് നടന്ന ക്ലാസ് കൊയിലാണ്ടി വയോമിത്രം മെഡിക്കൽ ഓഫീസർഡോ:ജിജോമോഹനൻ ഉദ്ഘാടനം ചെയ്‌തു.

.    കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ:നിതിൻ രാജ് ക്ലാസ് നയിച്ചു.ആശ്രയയുടെ ചെയർമാൻ രവി നവരാഗ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാൻസറിനെ അതിജീവിച്ച ജീവനം സൊസൈറ്റിയിലെ അനിൽ ,അനുപ്രിയ, ലീലാദാസ് എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.

.   സി.പി.പ്രകാശൻ, കരിം വടക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അനിൽ സ്വാഗതവും പുഷ്പാ ജനാർദ്ദനൻ നന്ദിയും പറഞ്ഞു.

NDR news
10 Nov 2026 10:08 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents