വളയത്ത് പെട്രോൾ പമ്പിൽ സ്കൂട്ടറിന് തീപിടിച്ചു.
പമ്പ് ജീവനക്കാരുടെ സമയോജിത ഇടപെടൽ മൂലം തീയണക്കുകയും വൻ അപകടം ഒഴിവാകുകയും ചെയ്തു.
നാദാപുരം: വളയത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ സ്കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.
. സ്കൂട്ടറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ചോർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വാഹനം സ്റ്റാർട്ട് ചെയ്തതോടെയാണ് തീ പടർന്നത്. തീപിടിത്ത മുണ്ടാകുമ്പോൾ പമ്പിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

