headerlogo
local

കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ പരിക്കില്ലാത്ത രക്ഷപ്പെട്ടു

കർണാടകയിൽ നിന്ന് തൃശൂരിലേക്ക് പച്ചക്കറിയുമായി വരുന്ന വാഹനമാണ് ബ്രേക്ക് തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത് .

 കുറ്റ്യാടി ചുരത്തിൽ പച്ചക്കറി വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ  പരിക്കില്ലാത്ത രക്ഷപ്പെട്ടു
avatar image

NDR news

12 Nov 2026 09:56 AM

കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഒന്നാം വളവ് കഴിഞ്ഞ് പൂതംപാറയിലെത്തുന്നതിന് മുമ്പുള്ള വളവിലായിരുന്നു അപകടം. വാഹനം മരത്തിൽ കുടുങ്ങിനിന്നതിനാൽ തോട്ടിലേക്ക് പതിക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

.   കർണാടകയിലെ ചിക്കമംഗളൂരുവിൽനിന്ന് തൃശ്ശൂരിലേക്ക് പച്ചക്കറിയുമായി ചുരം ഇറങ്ങി വരികയായിരുന്ന വാനാണ് ബ്രേക്ക് തകരാറിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ചുരം ഇറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് പൂർണമായും നഷ്ടപ്പെട്ടതോടെ മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലും കാറിലും ഇടിക്കാതിരിക്കാൻ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വലതുവശത്തേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാൻ താഴ്ചയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷിയായ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ പറഞ്ഞു.

.    മരത്തിൽ കുടുങ്ങിനിൽക്കുന്നതാണ് വാഹനം തോട്ടിലേക്ക് പതിക്കാതിരിക്കാൻ കാരണമായത്. എന്നാൽ മരം ഒടിഞ്ഞ് വാഹനം താഴേക്ക് പതിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായും നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

NDR news
12 Nov 2026 09:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents