വടകര കുഞ്ഞിപ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു
വടകര കുഞ്ഞിപ്പള്ളിയിൽ ആറുവരി ദേശീയപാതയിൽ കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു. പരിക്കേറ്റ എട്ടുപേർ ആശുപത്രിയിൽ
വടകര: കുഞ്ഞിപ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു. കണ്ണൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴ് മുതിർന്നവരും ഒരു കുട്ടിയുമടക്കം എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.
. അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.പരിക്കേറ്റവരെ ആംബുലൻസിൽ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

