headerlogo
local

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ സംഗമം ശ്രദ്ധേയമായി

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, പാലിയേറ്റിവ്, ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടത്തിയ ഹസ്ത സ്നേഹ സംഗമം വിദ്യ ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

 ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ സംഗമം ശ്രദ്ധേയമായി
avatar image

NDR news

13 Nov 2026 07:13 AM

പേരാമ്പ്ര: നിരാലംബരായ മനുഷ്യരുടെ ജീവൽ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഇടപെടൽ വിസ്മയകരമാണെന്നും ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യമായ 'കയറിക്കിടക്കാൻ ഒരു വീട്' എന്ന സ്വപ്ന പദ്ധതി ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രധാന കടമയായി ഏറ്റെടുക്കുന്നത് ഏറെ മാതൃകാപരമാണെന്നും വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര സംഘടിപ്പിച്ച 'ഹസ്ത സ്നേഹസംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

.         സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നിത്യരോഗികൾക്ക് മരുന്ന് വാങ്ങി നൽകുന്നതും, ജോലി ചെയ്ത് ഉപജീവനമാർഗ്ഗം കണ്ടെത്താൻ കഴിയാത്തവർക്ക് തൊഴിൽ സൗകര്യം ഒരുക്കി നൽകുന്നതും ' സമൂഹത്തിന് ഏറെ അഭിമാനകരമായ പ്രവർത്തനങ്ങളാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

.      ചടങ്ങിൽ ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഇ വർഷം പുതുതായി പത്ത് വീടുകൾ കൂടി ഹസ്ത നിർമിക്കും .നൂറ് പേർക്ക് ചികിത്സാ സഹായം നൽകും ,25 പേർക്ക് പെട്ടിക്കടകൾ നിർമിച്ചു നൽകും 

.       ഇതിന്റ ധനസമാഹരണത്തിനായി 2027 ജനുവരി 5-ന് ചായ സൽക്കാരം സംഘടിപ്പിക്കും 'ഹസ്ത ചായ സത്കാരത്തിന്റെ ലോഗോ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടിക്ക് നൽകിക്കൊണ്ട് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ ലോഗോ പ്രകാശനം നിർവഹിച്ചു.

.     ലതികാ വിനോദ് ,നളിനി നെല്ലൂർ ,ഉമ്മർ തണ്ടോറ,രമേശ് കാവിൽ ,എസ് കെ അസായിനാർ ,ഇ അശോകൻ ,.കെ മധുകൃഷ്ണൻ ,കെ ഇമ്പിച്ചി ആലി ,രാജൻ മരുതേരി,ബാബു കൈലാസ് ,ബി ഏം മുഹമ്മദ്‌ ,കെപി രാമചന്ദ്രൻ ,എൻ പി വിധു ,താഹിറ സൽമാൻ ,ഇ വി രാമചന്ദ്രൻ ,ജാസ്മിന മജീദ് ,പുതുക്കുടി അബ്‌ദുറഹിമാൻ  ഇ കെ ബാലകൃഷ്ണൻ ,ഒഎം രാജൻ മാസ്റ്റർ ,കെ വി ശശികുമാർ ,പിഎം പ്രകാശൻ പി എസ് സുനിൽകുമാർ ,എംകെ സുരേന്ദ്രൻ അനീഷ്‌ പി കെ ,അർഷാദ് മുടിൽ ,വിവി ദിനേശൻ ,രാജൻ കെ പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു

NDR news
13 Nov 2026 07:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents