പ്രഥമ ബാലൻ കുന്നത്തറ പുരസ്കാരം ബഷീർ കൂനോളിക്ക്
ബാലൻ കുന്നത്തറയുടെ സ്മരണാർത്ഥം ഓപ്പൺ ഫോറം ഏർപ്പെടുത്തിയതാണ് പുരസ്കാരം
അത്തോളി:എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന ബാലൻ കുന്നത്തറയുടെ സ്മരണാർത്ഥം ഓപ്പൺ ഫോറം ഏർപ്പെടുത്തിയ പ്രഥമ 'ബാലൻ കുന്നത്തറ' പുരസ്കാരത്തിന് മാധ്യമപ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ കൂനോളി അത്തോളി അർഹനായി. 2026 നവംബർ 28 ന് കുന്നത്തറയിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

