തലച്ചോറിലെ കാൻസർ ചികിത്‌സ: നടുവണ്ണൂർ സ്വദേശിക്ക് യു.എസ് പേറ്റന്റ്
തലച്ചോറിലെ കാൻസർ ചികിത്സ യുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിന് നടുവണ്ണൂർ കാവുന്തറ സ്വദേശി ഡോ.ബിന്ദു അനിലേഷ് നായർക്ക് യു.എസ് പേറ്റന്റ് ലഭിച്ചത്.
നടുവണ്ണൂർ: തലച്ചോറിലെ കാൻസർ രോഗ ചികിത്സയ്ക്കായി പുതിയ രീതി കണ്ടുപിടിച്ച മാഹി സ്വദേശി ഡോ.ബിന്ദു അനിലേഷ് നായർക്ക് യുഎസ് പേറ്റന്റ് ലഭിച്ചു.നടുവണ്ണൂർ കാവുന്തറ തിരുപ്പുറത്ത് പരേതനായ ഗംഗാധരൻ കിടാവ് (Rtd forest service)രാധ ടീച്ചർ മാഹി യുടെയും മകളാണ് ഡോ.ബിന്ദു.
. ശരീരത്തിലെ സാധാരണ ആരോഗ്യമുള്ള കോശങ്ങൾക്ക് ദോഷം വരുത്താതെ കാൻസർ കോശങ്ങളെ കൊല്ലുന്ന ഗ്ലിയോബ്ലാസ്റ്റോമ (തലച്ചോറിലെ കാൻസർ) ചികിത്സയുടെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തത്തിനാണ് യു.എസ് പാറ്റന്റ് ലഭിച്ചത്.
. അമേരിക്കയിൽ 14 വർഷമായി ഗവേഷണം ചെയ്തുവരികയാണ് ബിന്ദു. 2023 ൽ യു ഡബ്ല്യൂ മാഡിസൺ യൂനിവേഴ്സിറ്റിയിൽ സയൻ്റിസ്റ്റായി ജോലി ചെയ്യുന്ന സമയത്താണ് കാൻസർ ട്രീറ്റ്മെന്റിനായി പുതിയരീതി കണ്ടുപിടിച്ചത്. ഇലക്ട്രിക്ക് എഞ്ചിനിയറിംഗ് വിഭാഗവുമായിട്ടാണ് പുതിയ ഉപകരണം രൂപപ്പെടുത്തിയത്.2024 ൽ പാറ്റന്റിനായി അയച്ചിരുന്നു. ഇപ്പോഴാണ് പാറ്റന്റ് ലഭിച്ചതെന്ന് ബിന്ദു അറിയിച്ചു.

