നടുവണ്ണൂർ ശ്രീ നരസിംഹ ക്ഷേത്രം ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ
ആറാട്ട് മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ഒയാസിസ് ഭാസ്കരൻ പ്രസിഡണ്ട് സത്യൻ കല്ലേരിക്കണ്ടിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു
നടുവണ്ണൂർ : നടുവണ്ണൂർ ശ്രീ നരസിംഹ ക്ഷേത്രം ആറാട്ട് മഹോത്സവ ഫണ്ട് ഉദ്ഘാടനം ഓയാസിസ് ഭാസ്കരൻ പ്രസിഡന്റ് സത്യൻ കല്ലേരി കണ്ടിക്കു നൽകികൊണ്ട് നിർവഹിച്ചു. സെക്രട്ടറി സജീവൻ മക്കാട്ട്, ഖജാൻജി ഭാസ്കരൻ ഒ എം, രാമചന്ദ്രൻ പരപ്പിൽ, ഉണ്ണികൃഷ്ണൻ തൊണ്ടിക്കൽ,നന്ദിനി കെ കെ, നാരായണൻ നായർ പി,പരമേശ്വരൻ ടി, രവീന്ദ്രൻ ഹരിനന്ദനം എന്നിവർ പങ്കെടുത്തു.ആറാട്ട് മഹോത്സവം 2026ഡിസംബർ 17നു കൊടിയേറി 22നു സമാപിക്കും.

