ജപ്തി നടപടിക്കിടെ ആത്മഹത്യ: നടുവണ്ണൂരിലെ ബാങ്കിന് മുന്നിൽ നാളെ പ്രതിഷേധം.
കൂത്താളിയിൽ ജപ്തി ഭീഷിണിയെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മുതദേഹവുമായി തിങ്കളാഴ്ച രാവിലെ നടുവണ്ണൂരിലെ ബാങ്കിന് മുമ്പിൽ പ്രതിഷേധവുമായി ബന്ധുക്കളും വിവിധ സംഘടനകളും
നടുവണ്ണൂർ: ജപ്തി നടപടിക്കിടെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ നടുവണ്ണൂരിലെ ബാങ്കിന് മുന്നിൽ വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങൾക്ക് ആഹ്വാനം ചെയ്തു.
. നവംബർ 16ന് തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടുവണ്ണൂരിലെ ബാങ്കിന് മുമ്പിൽ പ്രതിഷേധ ജ്വാലക്ക് കടക്കെണി വിമോചന മുന്നണി നടുവണ്ണൂർ ജനകീയ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുണ്ട്. ബാങ്കധികൃതർ ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുക,കവിതയുടെ കുടുംബത്തിന് ബാങ്ക് 5 കോടി നഷ്ടപരിഹാരം നൽകുക, കവിതയുടെ വീടിൻ്റെ ആധാരം അവ രുടെ കുടുംബത്തിന് തിരിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ജനകീയ കൂട്ടായ്മ പ്രതിഷേധ ജ്വാല തീർക്കുന്നത്.
. കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഇതിനകം ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.വിവിധ രാഷ്ട്രീയ പാർട്ടി സംഘടനകളും ശക്തമായ പ്രതിഷേധമാണ് കവിതയുടെ മരണത്തിൽ അറിയിച്ചത്.സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.മൃതദേഹം ഇപ്പോഴും കോഴിക്കോട് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ മൃതദേഹം ഏറ്റുവാങ്ങും.
. തിങ്കളാഴ്ച കോഴിക്കോട് നിന്ന് വീട്ടിലേക്ക് വരുന്ന വഴി നടുവണ്ണൂരിൽ ബാങ്കിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

