headerlogo
local

ഓർമകളിൽ'90: പത്താം വാർഷികാഘോഷംശ്രദ്ധേയമായി

അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1990 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ "ഓർമകളിൽ 90 " വി ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 ഓർമകളിൽ'90: പത്താം വാർഷികാഘോഷംശ്രദ്ധേയമായി
avatar image

NDR news

16 Nov 2026 09:04 AM

അത്തോളി :അത്തോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾഎസ്.എസ്.എൽ.സി 1990 ബാച്ച് പത്താം വാർഷികാഘോഷം 'ഓർമകളിൽ 90' ശ്രദ്ധേയമായി. വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി വി എച്ച് എസ് എസിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർ പേഴ്സൺ പി.കെ സിന്ധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. ജയകൃഷ്‌ണൻ മാസ്റ്റർ മുഖ്യാതിഥിയായി.

.      സുബേദാർ മേജർ ഹൊണററി ക്യാപ്റ്റൻ കെ.ടി ജൂലീഷ്, ഹൊണററി സുബേദാർ മേജർ പി.എം രജീഷ് എന്നിവരെ എം എൽ എ യും മുതിർന്ന അധ്യാപകൻ സി.കെ ഗോപാലൻ മാസ്റ്ററെ പഞ്ചായത്ത് പ്രസിഡന്റും പൊന്നാടയും ഉപഹാരവും സമർപിച്ച് ആദരിച്ചു. ബാച്ച് അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയികളായവരെ ഗ്രാമ പഞ്ചായത്ത് അംഗം കെ.എം രാജൻ ഉപഹാരം നൽകി അനുമോദിച്ചു. പി. എം ഗണേശൻ ,എൻ.എം കുമാരൻ , കെ.പ്രവീൺ കുമാർ , കെ.നഫീസ, കെ.ടി ശിവൻ പ്രസംഗിച്ചു. ബാച്ച് സെക്രട്ടറി കെ.പി രാജേഷ് ബാബു ആമുഖ ഭാഷണം നടത്തി. സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ റിജേഷ് സ്വാഗതവും ബാച്ച് പ്രസിഡന്റ് കെ.കെ ഷെറീന നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

NDR news
16 Nov 2026 09:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents