അത്തോളിയില്‍ സമരത്തെരുവ് സംഘടിപ്പിച്ചു
ജന്തർ മന്തർ ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമര തെരുവ് ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു.
അത്തോളി: ജന്തര്‍ മന്തര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ അത്തോളി അത്താണിയില്‍ സമരത്തെരുവ് സംഘടിപ്പിച്ചു. പരിപാടി നാടന്‍ പാട്ട് കലാകാരനും ഫോക് ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി ടി ഹരിദാസ് അധ്യക്ഷനായി. വി എം സുരേഷ് ബാബു, പി.എം.ജമാല്‍, എം രാഘവന്‍ , ബദറുദ്ദീന്‍ കൊളക്കാട്, ടി വി ജയരാഘവന്‍, സഹീദ് അത്തോളി, പ്രോഗ്രാം കണ്‍വീനര്‍ ഷംസുദ്ധീന്‍ ചെറിയങ്ങോട്ട് സംസാരിച്ചു. സമരത്തെരുവില്‍ ഹരിദാസന്‍ കൊളക്കാട് സംഗീത കച്ചേരിയും, ശിബിന അത്തോളി, ജയന്‍ പട്ടര്‍ പാലം, ഗിരീഷ് ആമ്പ്ര ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. യുവ കവി റഹീം പുഴയോരത്ത്, പ്രദീപന്‍ അത്തോളി കലാപരിപാടികള്‍ അവതരിപ്പിച്ചു. ക്യാന്‍വാസില്‍ നിരവധി കലാകാരന്‍മാര്‍ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ വരച്ചു ചേര്‍ത്തു

