നിക്ഷേപകത്തട്ടിപ്പ്സായാഹ്ന പ്രതിഷേധ ധർണ നടത്തി
കാലിക്കറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപക തട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റി നടത്തിയ സായാഹ്ന ധർണ ഡി സി സി ജനറൽ സെക്രട്ടറി ജൈസൽ അത്തോളി ധർണ ഉദ്ഘാടനം ചെയ്തു
അത്തോളി:കോഴിക്കോട്കേന്ദ്രമായിപ്രവർത്തിച്ചിരുന്നകൺവേ(കാലിക്കറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) നിക്ഷേപക തട്ടിപ്പിനെതിരെ ആക്ഷൻ കമ്മിറ്റി സായാഹ്ന ധർണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ജൈസൽ അത്തോളി ധർണ ഉദ്ഘാടനം ചെയ്തു.
. കോടിക്കണക്കിന് രൂപ വെട്ടിപ്പ് നടത്തി കൺവേ സ്ഥാപനത്തിനെതിരെ നിക്ഷേകർ കസബ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. മൊത്തം ആറ് കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. നിക്ഷേപകരെയും ജീവനക്കാരെയും വഞ്ചിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ സൊസൈറ്റി പ്രസിഡൻറ് ഗിരീഷ് മൊടക്കല്ലൂരിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ സൊസൈറ്റിയുടെ ധന വിനിയോഗത്തെക്കുറിച്ച് ഇ ഡി അന്വേഷണം നടത്തണമെന്നുംപൂട്ടിക്കിടക്കുന്ന കൺവേ സ്ഥാപനം അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്ക ണമെന്നും കാണിച്ച് നിക്ഷേപകർ സഹകരണ മന്ത്രിക്കും സഹകരണ ജോയൻ്റ് റജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്. സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുനീഷ് നടുവിലയിൽ, എം. ബാബു, ടി.പി അശോകൻ, പി.കെ രജീഷ് എന്നിവർ പ്രസംഗിച്ചു.

