യുവതിയുടെ ആത്മഹത്യ: മൃതദേഹവുമായി ബാങ്കിനു മുമ്പിൽ വൻ പ്രതിഷേധം
ബാങ്കുക്കാരുടെ ജപ്തി ഭീഷിണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കൂത്താളി സ്വദേശിനി കവിതയുടെ മുതദേഹവുമായിട്ടാണ് നടുവണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു മുമ്പിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
നടുവണ്ണൂർ:വീട് നിര്‍മ്മാണത്തിനായി കടം എടുത്തതില്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനിടെ മനം നൊന്ത് ജീവനൊടുക്കിയ കൂത്താളി കുഞ്ഞാത്തെ കൊയ്യോടന്‍ കണ്ടി കവിതയുടെ മുതദേഹവുമായി ജനകീയ സമിതി നടുവണ്ണൂർ ബാങ്കിനു മുമ്പിൽ പ്രതിഷേധം നടത്തി. കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതി പ്രതിഷേധം നടത്തിയത്.
. ബാങ്ക് അധികൃതരുടെ നടപടിയില്‍ മാതാവിനെ നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കള്‍ക്കും കവിതയുടെ കുടുംബത്തിനും നീതി ലഭ്യമാക്കുക, കടം എഴുതി തള്ളുക,ബാങ്കിന്റെ ഭീഷണിക്കെതിരെ കേസ് എടുക്കുക, കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം നല്‍ക്കുക, കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നയിച്ചുത്.
. മൃതദേഹവുമായി രാവിലെ 11 മണിയോടെയാണ് പ്രതിഷേധക്കാര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടുവണ്ണൂര്‍ ശാഖക്ക് മുമ്പില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയത്.
. സ്ത്രീകളടക്കം വലിയ ജനക്കൂട്ടമാണ് സമരത്തിനെത്തിയത്. പേരാമ്പ്ര എ.സി.പി ആത്രി, ഡി.വൈ.എസ്.പി പി.എം. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലിസ് ക്യാമ്പ് ചെയ്തിരുന്നു. കോഴിക്കോട് നിന്നും സബ് കലക്ടര്‍ അര്‍ച്ചന, വി.ടി സൂരജ് എംഎല്‍എ, ഫാത്തിമ തഹ്‌ലിയ എം എൽ എ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകൾ നടത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്.പ്രതിഷേധ സമരം മൂലം ഈ റൂട്ടിലെ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

