headerlogo
local

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം: അധ്യാപകന് സസ്പെൻഷൻ

ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ സസ്പെൻഷനിലായ അറബി അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം പോലീസ് കേസെടുത്തു

 അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം:  അധ്യാപകന്  സസ്പെൻഷൻ
avatar image

NDR news

17 Nov 2026 10:24 AM

താമരശ്ശേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അറബി അധ്യാപകൻ മുബഷീർ അലി ബുഹാരിയെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ താമരശ്ശേരി പോലീസ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം (Juvenile Justice Act) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​.      ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ മൈതാനം ഉപയോഗിക്കുന്ന തുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തിൽ, അധ്യാപകനെതിരെ കുട്ടി മോശമായി സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.ക്ലാസ് മുറിയിൽ നിന്ന് വിളിച്ചിറക്കി മറ്റ് കുട്ടികൾക്ക് മുന്നിൽ വെച്ച് അധ്യാപകൻ അതിക്രൂരമായി മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. മർദ്ദനമേറ്റ കുട്ടിക്ക് കടുത്ത മാനസികവും ശാരീരികവുമായ ആഘാതം ഏൽക്കുകയും ഭയന്ന് വസ്ത്രത്തിൽ മലമൂത്ര വിസർജനം നടത്തുകയും ചെയ്തു.

.    കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. സ്കൂൾ പ്രിൻസിപ്പലിന്റെ റിപ്പോർട്ടിന്റെയും മാനേജ്മെന്റ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

​.     നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ശക്തമായ ആവശ്യവുമായി കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

​

NDR news
17 Nov 2026 10:24 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents