സേവാഭാരതി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം അയ്യപ്പ സേവാ കേന്ദ്രം തുറന്നു.
സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ അയ്യപ്പ സേവാ കേന്ദ്രം ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെപി ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം തുടങ്ങിയ അയ്യപ്പ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ അയ്യപ്പ സേവാ കേന്ദ്രം ചെയർമാൻ ഡോ. ഒ. വാസവൻ അധ്യക്ഷത വഹിച്ചു.
. ചടങ്ങിൽ സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റിനു ദാനമായി നൽകുന്ന ഭൂമിയുടെ രേഖ കേളോത്ത് ശ്രീകല, സതീശൻ എന്നിവരിൽ നിന്നും സേവാഭാരതിക്കുവേണ്ടി രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘ് ചാലക് വി. എം. രാമകൃഷ്ണൻ ഏറ്റുവാങ്ങി.
. സേവാഭാരതി കോഴിക്കോട് ജില്ലാ സെക്രട്ടറി കെ എം രജി ചടങ്ങിൽ സേവാ സന്ദേശം നൽകി. രാഷ്ട്രീയ സ്വയം സേവക സംഘം ഖണ്ഡ് സംഘ് ചാലക് വി. എം. രാമകൃഷ്ണൻ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഗീത, സേവാഭാരതി ചേമഞ്ചേരി യൂണിറ്റ് സെക്രട്ടറി ബിനീഷ് ബിജലി, ഏഴാം വാർഡ് മെമ്പർ കെ.കെ സരീഷ്, ഗുരുസ്വാമി കണ്ണൻ പായിച്ചേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.അഡ്വ. എ വി നിധിൻ സ്വാഗതവും അഡ്വ. ടി. സി. വിജയൻ നന്ദിയും പറഞ്ഞു.

