കാറുകളും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പേരാമ്പ്ര ബൈപ്പാസിൽ ഇന്നലെ വൈകിട്ട് നടന്ന അപകടത്തിൽ നരിക്കുനി സ്വദേശി ഒടുപാറക്കൽ പൊയിൽ ആയിൽ നാസിം (21) മരണപ്പെട്ടു
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ നരിക്കുനി കൊടോളി ഒടുപാറക്കൽ പൊയിൽ ആഖിൽ നാസിം (21) മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിക്ക് കല്ലോട് ഭാഗത്തുള്ള കയറ്റത്തിലാണ് അപകടം നടന്നത് . കുറ്റ്യാടി ഭാഗത്ത് നിന്നും ദിശ മാറി വന്ന കാറ് കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്കിലും കാറിലും ഇടിച്ചാണ് അപകടം നടന്നത് . പരിക്കേറ്റ ആഖിൽ നാസിമിനെ നാട്ടുകാർ ഇ എം എസ് സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മുഹമ്മദ് യൂസഫിന്റെയും ഹർദയുടെയും മകനാണ് നാസിം . സഹോദരങ്ങൾ: അഹമ്മദ് സിനാൻ അദ് നാൻ യൂസഫ്

