headerlogo
local

കെ എസ് സി എഫ് വയോജന വേദി നടുവണ്ണൂർ യൂണിറ്റ് സമ്മേളനം സമാപിച്ചു.

കേരള സീനിയർ സിറ്റിസൺ ഫോറം ( കെ എസ് സി എഫ് ) വയോജന വേദി നടുവണ്ണൂർ യൂണിറ്റ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 കെ എസ് സി എഫ് വയോജന വേദി നടുവണ്ണൂർ യൂണിറ്റ് സമ്മേളനം സമാപിച്ചു.
avatar image

NDR news

19 Nov 2026 11:05 AM

നടുവണ്ണൂർ: കേരള സീനിയർ സിറ്റിസൺ ഫോറം ( കെ എസ് സി എഫ് ) വയോജന വേദി നടുവണ്ണൂർ യൂണിറ്റ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

.      യൂണിറ്റ് പ്രസിഡന്റ് പി നാരായണൻ നായർ മലോൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇ അച്ചുതൻ നായർ ലാൽസസ് സ്വാഗതം പറഞ്ഞു. മണോളി ഇബ്രാഹിം അനുശോചന പ്രമേയം അവതരിപ്പിച്ചു.

.     ജില്ലാ സെക്രട്ടറി സോമൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി . രാജഗോപാലൻ മനത്താനത്ത് പ്രവർത്തന റിപ്പോർട്ടും മക്കാട്ട് ശ്രീധരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഒ എം കൃഷ്ണകുമാർ ചടങ്ങിൽ പ്രമേയം അവതരിപ്പിച്ചു

.     ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ പി ഷാജി മാസ്റ്റർ, കൃഷ്ണദാസ് സി, ടി പി ദാമോദരൻ മാസ്റ്റർ, ശ്രീധരൻ കുന്നത്ത് , കൊടോളി ശ്രീധരൻ മാസ്റ്റർ , രാമചന്ദ്രൻ എടക്കോട്ട്, കാഞ്ഞിക്കാവ് ഭാസ്കരൻ മാസ്റ്റർ, ശ്യാമളവല്ലി ടീച്ചർ, ഖദീജ ടീച്ചർ എന്നിവർ സംസാരിച്ചു.

.     ചടങ്ങിൽ സുധിൻ , പി കെ പ്രഭാകരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു . എംകെ ഗോപാലൻ രമേശൻ കല്ലേരി കണ്ടി എന്നിവർക്ക് മൊയ്തു മാസ്റ്റർ മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. രാവിലെ ഈ രാഘവൻ നായർ പതാക ഉയർത്തി

.   ഡോക്ടർ അശ്വതി ആർ പ്രശാന്ത് വയോജനങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. സമ്മേളനം വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിച്ച വിഡി സതീശൻ സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.

NDR news
19 Nov 2026 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents