headerlogo
local

കൊയിലാണ്ടി മാടാക്കര വളപ്പിൽ നൗഷാദിന്റെ വീട്ടിൽ രാവിലെ മുതൽ ഇ.ഡി റെയ്ഡ് നടക്കുന്നു.

സംസ്ഥാനത്ത് പത്തിടങ്ങളിൽ ഇ ഡി റെയ്ഡ്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിലും കുന്നമംഗലത്തുമായി രണ്ടു വീടുകളിൽ റെയ്ഡ് നടക്കുന്നു

 കൊയിലാണ്ടി മാടാക്കര വളപ്പിൽ നൗഷാദിന്റെ വീട്ടിൽ രാവിലെ മുതൽ ഇ.ഡി റെയ്ഡ് നടക്കുന്നു.
avatar image

NDR news

20 Nov 2026 01:49 PM

കൊയിലാണ്ടി; സംസ്ഥാനത്ത് പത്തിടങ്ങളിൽ പരിശോധന.ഫെമ ചട്ടലംഘനം, ഹവാല, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു.

.    .കൊയിലാണ്ടി മാടാക്കര വളപ്പിൽ നൗഷാദിന്റെ വീട്ടിലും കുന്ദമംഗലം മലാക്കുഴിയിൽ ജൗഹറിന്റെ വീട്ടിലും രാവിലെ മുതൽ ഇഡി റെയ്ഡ് ആരംഭിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ഒരേസമയം റെയ്ഡ് നടക്കുന്നുണ്ട്.

.    അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല

NDR news
20 Nov 2026 01:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents