ഐയുഎംഎൽ നേതാക്കൾ സമര പന്തൽ സന്ദർശിച്ചു.
മന്ദങ്കാവിൽ പ്രവർത്തിക്കുന്ന അനധികൃത പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ സമരം നടത്തുന്ന ജനകീയ സമിതിയെ മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത് സന്ദർശിച്ചു.
നടുവണ്ണൂർ:മന്ദങ്കാവ് ജനവാസ മേഖലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ ജനകീയ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ പന്ത്രണ്ടാം ദിവസം മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് സാജിദ് കോറോത്ത് സമരപന്തൽ സന്ദർശിച്ചു.
. മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് സലാം മാസ്റ്റർ, നടുവണ്ണൂർ ഐ യു എം എൽ പഞ്ചായത്ത് പ്രസിഡണ്ട് ടി നിസാർ മാസ്റ്റർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി പി ലത്തീഫ് മാസ്റ്റർ, ഹാസിഫ് കെ പി, അഷറഫ് തോട്ടുമൂല, ഉമ്മർ കോയ കരുവണ്ണൂർ, ജറീഷ് എലങ്കൽ, റഷീദ് പിലാച്ചേരി, റഹീം എൻ എന്നിവർ പങ്കെടുത്തു. ഈ സ്ഥാപനം കാരണം ഭീകരമായ വായു ജലമലിനീകരണം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, തെരുവ് നായ ശല്യം എന്നിവ പരിഹരിച്ച് എത്രയും വേഗം കമ്പനി പൂട്ടാൻ ആവശ്യമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടു.

