ജമാഅത്തെ ഇസ്‌ലാമി ഉള്ള്യേരിഏരിയ സമ്മേളനം നവംബർ 22ഞായർ 4 മണിക്ക് നടുവണ്ണൂരിൽ
നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്കേന്ദ്ര പ്രതിനിധി സഭാംഗം എം.ഐ.അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും
നടുവണ്ണൂർ: ജമാഅത്തെ ഇസ് ലാമി ഹിന്ദ് ഉള്ള്യേരി ഏരിയ സമ്മേളനം നവംബർ 22 ഞായറാഴ്ച വൈകുന്നേരം നാലുമണി മുതൽ നടുവണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് സമ്മേളനം നടക്കുന്നത്.ഇസ്ലാമിക പ്രതിനിധാനത്തിൻ്റെ കർമ്മസാക്ഷ്യം എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനത്തിൽ ദൃശ്യാവിഷ്കാരങ്ങളും പാനൽ ചർച്ചകളും സംശയ നിവാരണത്തിനായി ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്കേന്ദ്ര പ്രതിനിധി സഭാംഗം എം.ഐ.അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ ഇബ്രാഹിം,സഈദ് എലങ്കമൽ, എ. എം. സാഹിറ , എം എം മുഹ്‌യുദ്ദീൻ , എന്നിവർ സംബന്ധിക്കും.ഉള്ളിയേരി, തലക്കുളത്തൂർ, അത്തോളി, നടുവണ്ണൂർ, പഞ്ചായത്തുകളിൽ നിന്നായി 1500ഓളം ആളുകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഏരിയ പ്രസിഡന്റ് കെ കെ ഇബ്രാഹിം മാസ്റ്റർ , ജനറൽ കൺവീനർ പി.എം അബ്ദുല്ല , ഏരിയ സെക്രട്ടറി ഇല്യാസ് പി, ടി.അബൂബക്കർ മാസ്റ്റർ, ഒ. ഹമീദ്, അമ്മദ് മാസ്റ്റർ, ടി.വി മുഹമ്മദ്,മലർവാടി മുഹമ്മദ് എന്നിവർ അറിയിച്ചു.

