മഴവിൽ മ്യൂസിക് അക്കാദമി കർണാട്ടിക് സംഗീത ക്ലാസ്സ് തുടങ്ങി
നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മഴവിൽ മ്യൂസിക് അക്കാദമിയുടെ സംഗീത ക്ലാസ്സ് ഷാജി കാവിൽ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് മഴവിൽ മ്യൂസിക് അക്കാദമിയുടെസംഗീത ക്ലാസ്സിന്റെ ഉദ്ഘാടനം നടന്നു.മഴവിൽ കലാ കൂട്ടായ്മ കൺവീനർ ഷാജി കാവിൽ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സത്യൻ കുളിയാപ്പൊയിൽ അധ്യക്ഷത വഹിച്ചു. മ്യൂസിക് അക്കാദമി കോർഡിനേറ്റർ സുരേഷ് കാവിൽ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
. സീനിയർ അദ്ധ്യാപകൻ മുസ്തഫ സി ഉണ്ണി ആശാൻ,(ചെണ്ട അദ്ധ്യാപകൻ )രാഗേഷ് കരുവണ്ണൂർ ( ഫ്ലൂട്ട് മാസ്റ്റർ ), സംഗീത അധ്യാപിക സുമ ടീച്ചർ, മ്യൂസിക് ക്ലാസ്സ് കോർഡിനേറ്റർ മാരായ അശ്വതി, സോംന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു
. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും സംഗീതാഭിരുചി വളർത്തുന്നതിനും ലക്ഷ്യമിട്ട് മ്യൂസിക് അക്കാദമി നടത്തുന്ന ചെണ്ട, ഓടക്കുഴൽ ക്ലാസുകൾക്കൊപ്പം സ്കൂളിലെ കാലപ്രവർത്തനങ്ങൾക്കുള്ള മറ്റൊരു ചുവടു വെയ്പ്പാണ്കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആയുള്ള കർണാട്ടിക് സംഗീത ക്ലാസ്സ്

