headerlogo
local

നേട്ടങ്ങളുടെ നെറുകയിലെത്തിയ കോക്കല്ലൂർ വിദ്യാലയത്തിലെ കുട്ടികളെ പി.ടി.എ അനുമോദിച്ചു

ഉപജില്ല സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും കായികമേളയിലും തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പിടിഎ അനുമോദിച്ചു

 നേട്ടങ്ങളുടെ നെറുകയിലെത്തിയ കോക്കല്ലൂർ വിദ്യാലയത്തിലെ കുട്ടികളെ പി.ടി.എ അനുമോദിച്ചു
avatar image

NDR news

20 Nov 2026 09:29 PM

ബാലുശ്ശേരി :ബാലുശ്ശേരി ഉപജില്ലയിൽ സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും കായിക മേളയിലും തിളക്കമാർന്ന വിജയങ്ങൾ നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചുകൊണ്ട് പി.ടി.എ ഗംഭീരമായ ഘോഷയാത്ര നടത്തി.

.    കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളാണ്. ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയത്തേക്കാൾ 31 പോയിന്റുകൾ അധികവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാലയത്തേക്കാൾ 25 പോയിന്റുകൾ അധികവും നേടിക്കൊണ്ടാണ് കോക്കല്ലൂർ സർക്കാർ വിദ്യാലയം കഴിവ് തെളിയിച്ചിരിക്കുന്നത്.

.     ഗണിതം, പ്രവൃത്തി പരിചയം, ശാസ്ത്രം, ഐ.ടി എന്നിവ ചേർന്ന ശാസ്ത്രോത്സവത്തിലും ജൂനിയർ സീനിയർ വിഭാഗങ്ങളുള്ള കായിക മേളയിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത് കോക്കല്ലൂർ സർക്കാർ വിദ്യാലയമാണ്.

.   വിജയ ബാനർ പിടിച്ച് ട്രോഫികൾ കൈകളിലേന്തിയ കുട്ടികൾ അണിനിരന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിൽ നിന്ന് പുറപ്പെട്ട ഘോഷയാത്ര കോക്കല്ലൂർ അങ്ങാടിയിൽ വിജയാരവം മുഴക്കിക്കൊണ്ട് തിരികെ സ്കൂളിൽ സമാപിച്ചു.

.    പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, പ്രിൻസിപ്പൽ എൻ.കെ. നിഷിത് കുമാർ , ഹെഡ് മാസ്റ്റർ കെ.എം.മണി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, മേളകളുടെ കൺവീനർമാർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

NDR news
20 Nov 2026 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents