സുനീഷ് കുമാറിൻ്റെ നിര്യാണത്തിൽഅനുശോചന യോഗം നടത്തി
കൊളങ്ങരക്കണ്ടി വൈശാഖത്തിൽ സുനീഷ് കുമാറിൻ്റെ നിര്യാണത്തിൽ പൗരാവലി കണ്ണിപ്പൊയിലിൽ അനുശോചന യോഗം നടത്തി
അത്തോളി : കണ്ണിപ്പൊയിൽ കൊളങ്ങരക്കണ്ടി വൈശാഖത്തിൽ സുനീഷ് കുമാറിൻ്റെ നിര്യാണത്തിൽ പൗരാവലി കണ്ണിപ്പൊയിലിൽ അനുശോചന യോഗം നടത്തി.
. ജൈവ കർഷകൻ ആയ സുനീഷ്ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ്, രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ രാഷ്ട്രീയസാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യ മായിരുന്നു.
. അനുശോചന യോഗത്തിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അരുൺ വാളേരി സ്വാഗതം പറഞ്ഞ യോഗത്തിൽ അനുശോചന പ്രമേയം കൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചു, ജൈസൽഅത്തോളി,സുരേഷ് ഉള്ളിയേരി, ശാന്തിമാവീട്ടിൽ, സുഗത കുമാരി,,ദിനേശൻ സി കെ , പത്മ ഗിരീഷ്, പ്രീതി, സുനീഷ്നടുവിലയിൽ, ഷൗക്കത്ത്അത്തോളി, സരിത, രജ്ജിത്ത് കുമാർ സി.കെ, കെ.എം രാജൻ,സുരേഷ് അക്ഷരി, ബിന്ദു രാജൻ, മുരളി തായാട്ടുമ്മൽ, ശ്രീജിത്ത് കെ, അഷ്റഫ്അത്തോളി, അനിൽകുമാർ,ഷൈനിൽ വി ജി എന്നിവർ സംസാരിച്ചു.

