headerlogo
local

രാജ്യത്തിന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം

പ്രവാസി ലീഗ് വെങ്ങളത്ത് കണ്ടി കടവ് ശാഖ കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ നാസർ കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തുന്നു

 രാജ്യത്തിന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം
avatar image

NDR news

21 Nov 2026 08:30 PM

നടുവണ്ണൂർ: രാജ്യത്തിന്റെയും,സംസ്ഥാനത്തിന്റെയും സർവ്വാത്മനാപുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രവാസികൾ എന്ന് കോഴിക്കോട് ജില്ലാ പ്രവാസിലീഗ് കോ:ഡിനേറ്റർ നാസർ കൊളത്തൂർ പറഞ്ഞു,നടുവണ്ണൂർ വെങ്ങളത്ത് കണ്ടികടവ് ശാഖാ പ്രവാസിലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി ലീഗ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടുത്തുകയായിരുന്നു അദ്ദേഹം.

.      ശാഖാ പ്രസിഡണ്ട് കുഞ്ഞിബ്രാഹിം മക്കാട്ട് അധ്യക്ഷo വഹിച്ചു. എം എം ജലീൽ അനുസ്മരണ പരിപാടി മഹല്ല് ഖത്തീബ് മുഹമ്മദ് ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു,നാസർ എസ്റ്റേറ്റ് മുക്ക് അനുസ്‌മരണ പ്രഭാഷണം നടത്തി.പ്രവാസി സാക്ഷ്യപത്രം ഫോം വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ റീമ കുന്നുമ്മൽ മണ്ണാൻകണ്ടി പകൃസാഹിബിന് നൽകി നിർവ്വഹിച്ചു.

.      പ്രവാസി ലീഗ് നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത സി.പി. അയ്യൂബിനെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് ഷാൾ അണിയിച്ച് അനുമോദിച്ചു,ബഷീർകുന്നുമ്മൽ ആമുഖ ഭാഷണം നടത്തി,മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം,കെ ജലീൽ,ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി കുഞ്ഞു,നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർ പേഴ്സൺ സാജിറഅനസ് ,ഗ്രാമ പഞ്ചായത്ത് മെമ്പർ ദിൽഷമക്കാട്ട്,ഷഹർബാനു സാദത്ത്,എന്നിവർ സംസാരിച്ചു,ജന: സെക്രട്ടറി ഇ,എം സിറാജ് സ്വാഗതവും ട്രഷറർ സി,പി അയ്യൂബ് നന്ദിയും പറഞ്ഞു.

NDR news
21 Nov 2026 08:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents