കുരുന്നുകൾക്ക് കരുതലുമായി അത്തോളിയിലെ വ്യാപാരികൾ
എസ് എം എ ബാധിതരായ മൂന്ന് കുരുന്നുകൾക്ക് സ്നേഹസ്പർശവും കരുതലുമായി അത്തോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്
അത്തോളി:എസ് എം എ ബാധിതരായ മൂന്ന് കുരുന്നുകൾക്ക് സ്നേഹസ്പർശവും കരുതലുമായി അത്തോളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് . ചികിത്സാ സഹായം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഗാനസന്ധ്യ നാടിന്റെയാകെ സുമനസ്സുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
. ഇന്നലെ (ശനി)വൈകിട്ട് അത്തോളി അത്താണി യിലായിരുന്നു സംഗീത സന്ധ്യ അരങ്ങേറിയത്. പ്രദേശത്തെ നിരവധി ഗായകർ കരോക്കെ ഗാനങ്ങൾ ആലപിച്ച് പരിപാടിക്ക് മാറ്റുകൂട്ടി. കുരുന്നുകളുടെ ചികിത്സയ്ക്കായി കൈകോർക്കാൻ ഒട്ടേറെ സുമനസ്സുകളും ഗാനസന്ധ്യയിൽ അണിനിരന്നു.
. വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത്, ജനറൽ സെക്രട്ടറി രാജേഷ് ബ്രൈറ്റ്, ട്രഷറർ ലിനീഷ് ആനശേരി,അസീസ് കരിമ്പയിൽ, ബാബു വേളൂർ മെഡിക്കൽസ്, ഷിബു ടി.ഒ., ബാബു അഥീന, മഖ്ബൂൽ വി ടി, ഷിനിൽ ചില്ല, ഇസ്ഹാഖ് മൊബൈൽസിറ്റി, എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും വനിത-യൂത്ത് വിംഗ് ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

