പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
കുറ്റ്യാടി ഭാഗത്തു നിന്നു വരുന്ന കാർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണംവിട്ട് ചായക്കടയുടെ മതിലിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ഓടെ അശ്വനി ജംഗ്ഷനിലായിരുന്നു അപകടം.
. കുറ്റ്യാടിയിൽ നിന്ന് പേരാമ്പ്രയിലേക്ക് വരികയായിരുന്ന കാർ ഇറക്കത്തിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ചായക്കടയുടെ മതിലിലിടിച്ച് മറിയുകയായിരുന്നു.
. അപകടത്തിൽ പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം അപകടത്തെ ത്തുടർന്ന് പ്രദേശത്ത് അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

