headerlogo
local

കക്കോടിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പാരപ്പറ്റ് തകർന്നപകടം; ഒരാൾക്ക് ദാരുണാന്ത്യം

കക്കോടി മൂരിക്കരയിലെ പുറ്റാട്ട് താഴത്ത് നടന്ന അപകടത്തിലാണ് കാരന്തൂർ സ്വദേശി മരിച്ചത്. കൂടെയുണ്ടായിരുന്ന അതിഥി തൊഴിലാളിക്ക് പരിക്കേറ്റു

 കക്കോടിയിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പാരപ്പറ്റ് തകർന്നപകടം; ഒരാൾക്ക് ദാരുണാന്ത്യം
avatar image

NDR news

23 Nov 2026 09:56 PM

കോഴിക്കോട്: കക്കോടിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പാരപ്പറ്റ് തകർന്നുവീണ് 32 വയസ്സുള്ള തൊഴിലാളി മരിച്ചു. കാരന്തൂർ സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ഒരു അതിഥി തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.

.      മൂരിക്കരയിലെ പുറ്റാട്ട് താഴത്താണ് ഇന്ന് ഉച്ചയോടെ ദാരുണമായ സംഭവം നടന്നത്. നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡിന് മുകളിലായി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പലക അടിക്കുന്ന ജോലികൾക്കിടെയാണ് പാരപ്പറ്റ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരന്തൂർ സ്വദേശി രജനിത്ത്(32) മരണപ്പെടുകയായിരുന്നു .പരിക്കേറ്റ അതിഥി തൊഴിലാളിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NDR news
23 Nov 2026 09:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents