വിദ്യാർത്ഥിയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്
ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുന്നുമ്മൽ രാജേഷിന്റെ മകൻ രാഹുലിനാണ് അരുമങ്കണ്ടി താഴെ വെച്ചു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്
നടുവണ്ണൂർ : ഇന്നലെ രാത്രി കേരളോത്സവം കഴിഞ്ഞു ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുന്നുമ്മൽ രാജേഷിന്റെ മകൻ രാഹുലി(19)ന് അരുമങ്കണ്ടി താഴെ വെച്ചു കാട്ടുപന്നിയുടെ ആക്രമണത്തിൽ കൈകാലുകൾക്ക് പരിക്കേറ്റു. പുറകെ വന്ന യാത്രക്കാരുടെ സഹായത്തോടെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
. പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും പന്നി ശല്യം രൂക്ഷമാവുകയാണ് . മന്ദൻകാവ് അക്വഡക്ട് ഭാഗത്തും പറമ്പിന് കാടു മേഖലയിലും കൃഷി നശിപ്പിക്കൽ തുടർക്കഥയാണെന്നും, പ്രതിരോധ നടപടികളുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

