കുരുന്നുകൾക്ക് കൈതാങ്ങായി സംഗീത സായാഹ്നം സംഘടിപ്പിച്ചു
എസ്എംഎ ബാധിതരായ കുരുന്നുകൾക്ക് ധനസഹാ യാർത്ഥം രാജലക്ഷ്മി & വേദിക കലാസമിതി നടത്തിയ സംഗീത സായാഹ്നം ജാഫർ പൂമക്കോത്ത് ഉദ്ഘാടനം ചെയ്തു.
പൂളാടിക്കുന്ന് : എസ് എം എ ബാധിതരായ മൂന്ന്കുരുന്നുകൾക്ക് കൈയ്‌താങ്ങായി രാജലക്ഷ്മി(കോർഡിനേറ്റർ )&വേദിക കലാ സമിതി തൂവൽസ്പർശം എന്ന സംഗീതസായാഹനം സംഘടിപ്പിച്ചു.പൂളാടിക്കുന്നിൽ നടന്ന പരിപാടി ജാഫർ പൂമക്കോത്ത് ഉദ്ഘാടനം ചെയ്തു. ബാബു പാടത് അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ദിനേഷ്‌കുമാർ മുഖ്യാതിഥിയായി. നിശാന്ത് കൊടമന, റോഷൻ ബാബു എരഞ്ഞിക്കൽ, ഷാലീഷ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് സുനീർ കുന്നുമ്മൽ &ടീം ൻ്റെ നേതൃത്വത്തിൽ സംഗീതപരിപാടിഅരങ്ങേറി.അര ലക്ഷത്തോളം രൂപ പിരിച്ചെടുക്കാൻ സാധിച്ചു എന്ന് സംഘാടകർ അറിയിച്ചു

