headerlogo
local

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവം നടത്തി.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂളിൽ വെച്ച് നടത്തിയ ഗുചിത്വപഠനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവം നടത്തി.
avatar image

NDR news

24 Nov 2026 01:59 PM

നടുവണ്ണൂർ : ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവം നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂളിൽ വെച്ച് നടത്തി. പഠനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.

.       ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് ചീടത്തിൽ, വാർഡ് മെമ്പർമാരായ ബിന്ദു കുട്ടിക്കണ്ടി, സൗദ കെകെ , അസിസ്റ്റന്റ് കോർഡിനേറ്റർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സജ്ന കെ പദ്ധതി വിശദീകരണം നടത്തി . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ അനസ് സ്വാഗതവും ഹെഡ്മാസ്റ്റർ രജീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു . പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവതരണവും കലാസൃഷ്ടികളുടെ പ്രദർശനവും സമ്മാനദാനവും നടന്നു

NDR news
24 Nov 2026 01:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents