headerlogo
local

കാട വളർത്തൽ പരിശീലന ക്ലാസ് നാളെ ബുധൻ നവംബർ 25 ന്

ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശീലനം ചാത്തമംഗലം പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ വെച്ച് നടത്തുന്നതാണ്

 കാട വളർത്തൽ പരിശീലന ക്ലാസ് നാളെ ബുധൻ നവംബർ 25 ന്
avatar image

NDR news

24 Nov 2026 02:55 PM

​ചാത്തമംഗലം:  ജില്ലാ പഞ്ചായത്ത് കോഴിക്കോട്, കേരള മൃഗസംരക്ഷണ വകുപ്പ് (പ്രാദേശിക കോഴി വളർത്തൽ കേന്ദ്രം, ചാത്തമംഗലം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ കാട വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ ചാത്തമംഗലം പൗൾട്രി ഫാം ട്രെയിനിങ് ഹാളിലാണ് പരിശീലനം നടക്കുന്നത്.  

​.     കേരള മൃഗസംരക്ഷണ വകുപ്പ് റിട്ട. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സിബി കെ. ചാക്കോ ക്ലാസിന് നേതൃത്വം നൽകും.  ലാഭകരമായി കാട വളർത്തൽ എങ്ങനെ തുടങ്ങാം.  ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ.  ​രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം.  ​കാടകൃഷിയിലെ വരുമാന - വിപണന സാധ്യതകൾ. 

.     2026 നവംബർ 25, രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 വരെ.  സ്ഥലം: പൗൾട്രി ഫാം ട്രെയിനിങ് ഹാൾ, ചാത്തമംഗലം.  മുൻകൂട്ടി ബുക്ക് ചെയ്തവർക്കായിരിക്കും പ്രവേശനം. പരിശീലനാർത്ഥികൾ വരുമ്പോൾ നിർബന്ധമായും ആധാർ കോപ്പി കരുതേണ്ടതാണ്.  

​.     കൂടുതൽ വിവരങ്ങൾക്ക്: രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ 0495-2287481 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

NDR news
24 Nov 2026 02:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents