headerlogo
local

നടുവണ്ണൂർ ടൗണിൽ അനധികൃത പാർക്കിംഗിന് ഇന്നുമുതൽ പിഴ

പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയ നടുവണ്ണൂർ ടൗണിൽ അനധികൃത പാർക്കിംഗിന് ഇന്നുമുതൽ പിഴ ഈടാക്കുമെന്ന് പോലീസ് അറിയിച്ചു

 നടുവണ്ണൂർ ടൗണിൽ അനധികൃത പാർക്കിംഗിന് ഇന്നുമുതൽ പിഴ
avatar image

NDR news

25 Nov 2026 10:43 AM

നടുവണ്ണൂർ:നടുവണ്ണൂർ ടൗണിൽ ഗതാഗതം സുഗമമാക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് നവംബർ 10 മുതൽ ഏർപ്പെടുത്തിയ ട്രയൽ പാർക്കിംഗ് ചൊവ്വാഴ്ച അവസാനിച്ചു. ഇന്ന് രാവിലെമുതൽ പാർക്കിംഗ് ലംഘിക്കുന്ന വാഹനങ്ങൾക്ക് പോലീസ് സ്റ്റിക്കർ പതിച്ച് പിഴയീടാക്കുന്നതാണ്. ഗതാഗതലംഘനം നിരീക്ഷിക്കാൻ ബാലു ശ്ശേരി പോലീസ് നടുവണ്ണൂരിലുണ്ടാകുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ മുരളി പറഞ്ഞു.

.      പരിഷ്കരണത്തിന്റെ ഭാഗമായി അഞ്ച് ഓട്ടോ പാർക്കിംഗ് സ്ഥലങ്ങൾ നിലവിൽവന്നു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിന് ഇടതുവശം സംസ്ഥാനപാതയിലെ പൂമരം മുതൽ മാവേലി സ്റ്റോറിലേക്കുള്ള റോഡിന് സമീപംവരെയാണ് ഒരു ഓട്ടോസ്റ്റാൻഡ് നിർദേശിച്ചത്. വാകയാട് റോഡ് ജങ്ഷൻ മുതൽ ആക്കാംപൊയിൽ വീട്ടിലേക്കുള്ള ഭാഗമാണ് രണ്ടാമത്തെ ഓട്ടോസ്റ്റാൻഡ്. വെ ള്ളോട്ടങ്ങാടിയിലെ ഡേമാർട്ടിനു മുൻവശത്തും കെയർ ആൻഡ് ക്യൂർ ആശുപത്രി, എയ്‌സ് ആശുപത്രി എന്നിവയുടെ മുൻവശത്തെ സംസ്ഥാനപാതയോട് ചേർന്നും പുതിയ ഓട്ടോ സ്റ്റാൻഡുകൾ അനുവദിച്ചിട്ടുണ്ട്. വൈ ടു കെ റോഡിലെ ഇരുചക്ര വാഹനപാർക്കിങ്ങും വാകയാട് റോഡിലെ വാഹനപാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. ടാക്സി കാർ, ജീപ്പ്, എന്നിവയ്ക്കും ഗുഡ്‌സ് പിക്കപ്പ് വാഹനങ്ങൾ ക്കും പ്രത്യേകം പാർക്കിംഗ് ഇടം നൽകിയിയിട്ടുണ്ട്.

.     നടുവണ്ണൂർ ജി.എച്ച്.എസ്.എസിനുമുൻവശത്തും വാകയാട് റോഡിലും പാർക്കിംഗ് അനുവദിക്കില്ല. അങ്ങാടിയിൽ സാധനം വാങ്ങാനെത്തു ന്നവർക്ക് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പത്തുമിനിറ്റ് ഇരുചക്ര വാഹനപാർക്കിങ് അനുവദിക്കും. അങ്ങാടിക്കടുത്തുള്ള കിഴക്കേടത്ത് പറമ്പിൽ ഇരുചക്രവാ ഹനങ്ങൾക്ക് സ്വകാര്യ പെയ്ഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടു ത്തിയിട്ടുണ്ട്

NDR news
25 Nov 2026 10:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents