headerlogo
local

പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ മാർച്ചും ധർണയും നടത്തി

മന്ദങ്കാവ് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സിപി എന്റർപ്രൈസസ് എന്ന പ്ലാന്റിനെതിരെയാണ് സംയുക്ത സമര സമിതി പ്രതിഷേധം നടത്തുന്നത്

 പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ മാർച്ചും ധർണയും നടത്തി
avatar image

NDR news

26 Nov 2026 06:03 PM

നടുവണ്ണൂർ: മന്ദങ്കാവ് ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സി പി എന്റർപ്രൈസസ് എന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. ശുദ്ധജലവും ശുദ്ധ വായുവും മലിനമാക്കി പിഞ്ചുകുഞ്ഞുങ്ങളെ പോലും മാറാ രോഗികൾ ആക്കി മാറ്റി, ശ്വാസം മുട്ടും, തീരാ തലവേദനയും, ആസ്മയും, ത്വക്ക് രോഗങ്ങളും, അർബുദവും മറ്റു മാറാരോഗങ്ങളും സമ്മാനിക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് ജനവാസ മേഖലയിൽ നിന്നും എടുത്തു മാറ്റണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.

.     ആസിഫ് മാസ്റ്റർ സ്വാഗതവും എ എം ഗംഗാധരൻ അധ്യക്ഷതയും വഹിച്ചു. നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജ പി ഉദ്ഘാടനം ചെയ്തു. രമേഷ് കാവിൽ,കെ രാജീവൻ നിസാർ മാസ്റ്റർ,ജിജീഷ് മോൻ,കാസിം മാസ്റ്റർ,ജസീറ മാവോളി,സാജിറ അനസ്,ദിൽഷ മക്കാട്ട്,ഹമീദ് നാട്ടിൽ പരോൽ, സൗദ കെ കെ, മുഹമ്മദലി ചാത്തോത്ത്,അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു

NDR news
26 Nov 2026 06:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents