പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി
പേരാമ്പ്രയിൽ മരുതേരി കനാൽ - കായണ്ണ റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി റോഡിൽ വൻ ജലപ്രവാഹം
പേരാമ്പ്ര : പേരാമ്പ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. മരുതേരി കനാൽ - കായണ്ണ റോഡ് ഭാഗത്താണ് പൈപ്പ് തകരാറിലായത്.
. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് വലിയ മർദ്ദത്തിൽ വെള്ളം ഉയരത്തിലേക്ക് ചീറ്റുകയും സമീപ പ്രദേശങ്ങളിലേക്കും റോഡിലേക്കും ശക്തമായി ഒഴുകുകയുമാണ്. മണ്ണ് കലർന്ന വെള്ളം കുത്തിയൊഴുകുന്നത് കാരണം പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗത തടസ്സം നേരിടുകയും ചെയ്തിട്ടുണ്ട്.
. വിവരമറിഞ്ഞ് അറ്റകുറ്റപ്പണികൾക്കായി ജെസിബി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പൈപ്പ് പൊട്ടിയതോടെ മേഖലയിലെ കുടിവെള്ള വിതരണം താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

